ദുബായ് : എമിറേറ്റിൽ 48 മണിക്കൂറിനിടെയുണ്ടായ അഞ്ച് വാഹനാപകടങ്ങളിലായി ആറുപേർക്ക് പരിക്കേറ്റതായി ദുബായ് പോലീസിലെ ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൂയി അറിയിച്ചു. അമിതവേഗത, അശ്രദ്ധ എന്നിവയെല്ലാമാണ് അപകടങ്ങൾക്ക് കാരണം.
എമിറേറ്റ്‌സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിലെ അൽഖൂസ് വ്യവസായ മേഖലയിലാണ് ഒരു അപകടം. അതിൽ ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റിരുന്നു. ഉംറമൂൾ പ്രദേശത്ത് ലോറി ഇടിച്ചുകയറി കാർ യാത്രക്കാരനും പരിക്കേറ്റു. അൽ മുല്ല പ്ലാസ ടണലിൽ അൽ ഇത്തിഹാദ് റോഡിലാണ് വാഹനം റോഡിൽനിന്ന് തെന്നിമാറിയുള്ള മറ്റൊരു അപകടം. ബുധനാഴ്ച രാവിലെ ശൈഖ് സായിദ് റോഡിനടുത്തുള്ള സർവീസ് റോഡിലും വാഹനാപകടമുണ്ടായതായി അൽ മസ്രൂയി വിശദീകരിച്ചു.