അബുദാബി : എക്സ്‌പോ 2020 ആവേശം ലോകനേതാക്കൾക്കൊപ്പം പങ്കിട്ട് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

എക്സ്‌പോയിലെ പ്രധാനപങ്കാളി രാജ്യങ്ങളായ ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ, യു.കെ.യുടെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരാണ് ശൈഖ് മുഹമ്മദിനൊപ്പം എക്സ്‌പോ ബാൻഡണിഞ്ഞത്. ഫോണ്ടൈൻബ്ള്യു പാലസിൽ നടന്ന ചടങ്ങിൽ ശൈഖ് മുഹമ്മദും മക്രോണും ഓറഞ്ച് നിറത്തിലുള്ള ബാൻഡാണ് അണിഞ്ഞത്.

എക്സ്‌പോയിലെ വിവിധ ആശയങ്ങളെ പ്രതിനിധാനംചെയ്യുന്നതാണ് ബാൻഡുകൾ.

ഓറഞ്ചുനിറം അവസരം (ഓപ്പർച്യൂണിറ്റി), പച്ചനിറം സുസ്ഥിരത (സസ്‌റ്റൈനബിലിറ്റി), നീലനിറം ചലനക്ഷമത (മൊബിലിറ്റി) എന്നീ ആശയങ്ങളെ പ്രതിനിധാനംചെയ്യുന്നു. ഹോഴ്സ് ഗാർഡ് പരേഡിൽ ബോറിസ് ജോൺസനൊപ്പം പച്ചനിറത്തിലുള്ള ബാൻഡാണ് ശൈഖ് മുഹമ്മദ് അണിഞ്ഞത്.

ഇനോക്, അഡ്‌നോക്, ഇമറാത്ത് പെട്രോൾ സ്റ്റേഷനുകളിലും ആമസോണിലും എക്‌സ്‌പോ ബാൻഡുകൾ ലഭ്യമാണ്. 20 ദിർഹമാണ് വില.