ദുബായ് : ദുബായ് ജെറ്റ്മാൻ വിൻസ് റെഫെറ്റ് (36) പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചു. ജെറ്റ് പവർ, കാർബൺഫൈബർ സ്യൂട്ട് ഉപയോഗിച്ച് നിലത്തുനിന്ന് വിക്ഷേപിച്ച് ദുബായിൽ ആദ്യമായി മനുഷ്യപറക്കൽ നടത്തിയ വ്യക്തിയാണ് ഫ്രഞ്ച് താരം ജെറ്റ്മാൻ വിൻസ് റെഫെറ്റ്.

ചൊവ്വാഴ്ച പരിശീലനത്തിനിടെയായിരുന്നു അപകടം. ഈ വർഷം ഫെബ്രുവരിയിൽ അദ്ദേഹം 6000 അടി ഉയരത്തിൽ പറന്നത് വാർത്തയായിരുന്നു. 2015 മേയിൽ റെഫെറ്റും സഹ പൈലറ്റ് യെവ്‌സ് റോസിയും ആകാശത്തിലൂടെ കുതിച്ചുകയറുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു. മണിക്കൂറിൽ 120 മൈലിൽ കൂടുതൽ വേഗം കൈവരിക്കാൻ ഇവർക്കുകഴിഞ്ഞിരുന്നു.