കെ.വി. ഷംസുദ്ദീന്റെ ജീവചരിത്രം പ്രകാശനം ചെയ്തപ്പോൾ

ദുബായ് : സാമ്പത്തിക കാര്യ വിദഗ്ധനും ബർജീൽ ജിയോജില് ഫിനാൻഷ്യൽ സർവീസ് മാനേജിങ് ഡയറക്ടറുമായ കെ.വി.ഷംസുദ്ദീന്റെ ജീവചരിത്രമായ ' ദ സേവിങ് ഗ്രേസ്' എന്ന പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു.

മാധ്യമപ്രവർത്തകനായ ഭാസ്കർ രാജാണ് പുസ്തകം രചിച്ചത്. ബർജീൽ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചെയർമാൻ ശൈഖ് സുൽത്താൻ സൗദ് അൽ ഖാസിമി പ്രകാശനം നിർവഹിച്ചു. ചാക്കോ ഊളക്കാടൻ, ബഷീർ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ, അഡ്വ. വൈ.എ.റഹീം, എം.വി.അക്ബർ എന്നിവർ സംബന്ധിച്ചു.