ദുബായ് : ബലിപെരുന്നാൾ അവധിദിനങ്ങളിൽ ജൂലായ് 19 മുതൽ 21 വരെ ദുബായിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല. ദുബായ് ആരോഗ്യവകുപ്പാണ് (ഡി.എച്ച്.എ.) ഇക്കാര്യമറിയിച്ചത്. അതേസമയം ജൂലായ് 22 മുതൽ 24 വരെ ഗർഹൂദ് സെന്റർ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും. മിർഡിഫ് സെന്റർ ജൂലായ് 22-ന് രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയും 23, 24 തീയതികളിൽ രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയും പ്രവർത്തിക്കുമെന്ന് ഡി.എച്ച്.എ. അറിയിച്ചു.

ഡി.എച്ച്.എ. ആശുപത്രി സമയം

ഷിഫ്റ്റ് സമ്പ്രദായത്തിൽ ദുബായിലെ എല്ലാ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും പ്രവർത്തിക്കും. എല്ലാ ഡി.എച്ച്.എ. ആശുപത്രികളിലെയും അത്യാഹിത വിഭാഗങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കും. ഹത്ത ഹോസ്പിറ്റൽ ഫാമിലി മെഡിസിൻ ക്ലിനിക് രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വൈകീട്ട് നാലുമുതൽ രാത്രി 8.30 വരെയും.

കോവിഡ് പരിശോധനാ കേന്ദ്രം

അൽ ബദ ആരോഗ്യകേന്ദ്രം, ഖവനീജ്, ദുബായ് മുനിസിപ്പാലിറ്റി ആരോഗ്യകേന്ദ്രം എന്നിവ എല്ലാ ദിവസവും മുഴുവൻ സമയം പ്രവർത്തിക്കും. ദേര സിറ്റി സെന്റർ, മാൾ ഓഫ് എമിറേറ്റ്‌സ് സ്‌ക്രീനിങ് സെന്റർ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ. അൽ നാസർ ക്ലബ്ബ, റാഷിദിയ മജ്‌ലിസ്, ജുമൈര വൺ പോർട്ട് മജ്‌ലിസ് എന്നിവിടങ്ങളിലെ കേന്ദ്രം ജൂലായ് 19 മുതൽ 24 വരെ പ്രവർത്തിക്കില്ല.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ

നാദ് അൽ ഹമർ, അൽ ബർഷ, എയർപോർട്ട് മെഡിക്കൽ സെന്റർ എന്നിവ എല്ലാ ദിവസവും പ്രവർത്തിക്കും. മറ്റെല്ലാ ഡി.എച്ച്.എ. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും ഈദ് അവധിയിൽ അടയ്ക്കും. ഫാമിലി മെഡിസിൻ സേവനങ്ങൾക്കും പി.സി.ആർ. ടെസ്റ്റുകൾക്കുമായി അൽ ലുസിയാലി ഹെൽത്ത് സെന്റർ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ തുറന്നിരിക്കും. ജൂലായ് 20-ന് അവധി.

മെഡിക്കൽ ഫിറ്റ്‌നസ് സെന്റർ

ഡി.എച്ച്.എ.യുടെ കീഴിലുള്ള എല്ലാ മെഡിക്കൽ ഫിറ്റ്‌നസ് സെന്ററിനും അവധിയായിരിക്കും. മുഹൈസ്‌ന കേന്ദ്രം ജൂലായ് 19-ന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ. അപ്‌ടൗൺ ഒക്യുപേഷണൽ ഹെൽത്ത് സ്‌ക്രീനിങ്‌ സെന്റർ ജൂലായ് 19 മുതൽ 21 വരെ അടയ്ക്കും. 22-ന് രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ. 23, 24 തീയതികളിൽ എട്ടുമുതൽ വൈകീട്ട് നാലുവരെ.

ഡി.എച്ച്.എ. പ്രത്യേക കേന്ദ്രങ്ങൾ

ദുബായ് ഫെർട്ടിലിറ്റി സെന്റർ ജൂലായ് 22-ന് രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ. രക്തദാനകേന്ദ്രം രാവിലെ എട്ടുമുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ. ദുബായ് കോർഡ് ബ്ലഡ് ആൻഡ് റിസർച്ച് സെന്റർ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ.

കൂടുതൽ വിവരങ്ങൾക്ക് ഡി.എച്ച്.എ. ടോൾഫ്രീ: 800 342