ദുബായ് : കേരള സാഹിത്യ അക്കാദമിയുടെ പുസ്തക ശേഖരത്തിലേക്ക് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 'മൈ സ്റ്റോറി' എന്ന പുസ്തകവും. അദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ.യിലെ ടീം ടോളറൻസ് സൗഹൃദ കൂട്ടായ്മയാണ് പുസ്തകം അക്കാദമിക്ക് കൈമാറിയത്.

കേരള റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് കൈമാറി ചടങ്ങ് നിർവഹിച്ചു.

സാഹിത്യ അക്കാദമി ഹാളിൽ നടന്ന പരിപാടിയിൽ ടി.ജെ. സനീഷ് കുമാർ ജോസഫ് എം.എൽ.എ. ആശംസകൾ അർപ്പിച്ചു.

സി. സാദിഖ് അലി അധ്യക്ഷത വഹിച്ചു. ഹസൻ വടക്കേക്കാട്, നവാസ് തെക്കുംപുറം, കെ. രാമകൃഷ്ണൻ, വി. മുഹമ്മദ് ഗൈസ്, നജീബ് പട്ടിക്കര, രഞ്ജിത്, കെ.വി. യൂസഫലി, കെ.കെ. ഷാജഹാൻ എന്നിവർ സംസാരിച്ചു.