അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെൻറർ സംഘടിപ്പിക്കുന്ന ഓൺലൈൻ ഈദ് നൈറ്റും പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനവും ചൊവ്വാഴ്ച ഓൺലൈൻ വഴി നടക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രഭാഷകനും അബുദാബി റെപ്റ്റൺ ഇംഗ്ലിഷ് സ്കൂൾ മതകാര്യവിഭാഗം തലവനുമായ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി ഈദ് സന്ദേശം കൈമാറും. തുടർന്ന് നവാസ് പാലേരിയുടെ ‘പെരുന്നാൾ പാട്ടും പറച്ചിലും’ നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, ഡോ. അബൂബക്കർ കുറ്റിക്കോൽ, പി. ബാവ ഹാജി, ശുകൂർ അലി കല്ലിങ്ങൽ, അബ്ദുറഊഫ് അഹ്‌സനി ഒതുക്കുങ്ങൽ തുടങ്ങി പ്രമുഖർ സംബന്ധിക്കും.