ഷാർജ : യു.എ.ഇ.യിൽ 15 വർഷത്തോളം ജോലിചെയ്തിരുന്ന പ്രവാസി മലയാളി അർബുദം ബാധിച്ചതിനെത്തുടർന്ന് സഹായം തേടുന്നു. കണ്ണൂർ കുഞ്ഞിമംഗലം മൂശാരി കൊവ്വലിലെ മന്ദ്യത്ത് രമേശൻ (41) ആണ് രോഗവും ദാരിദ്ര്യവുംമൂലം ചികിത്സയ്ക്ക് സഹായം തേടുന്നത്. ഒരു വർഷത്തിലേറെയായി രമേശൻ രോഗംബാധിച്ച് കിടപ്പിലാണ്. ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ്.

കടംവാങ്ങിയും ഉദാരമതികൾ സഹായിച്ചുമാണ് ഇതുവരെ ചികിത്സനടത്തിയത്. ചികിത്സാസഹായം ലഭിക്കുന്നതിനായി കുഞ്ഞിമംഗലം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശശീന്ദ്രൻ ചെയർമാനായും സി.വി. ഷാജി കൺവീനറായും പി.വി. ജനാർദനൻ ഖജാൻജിയായും ചികിത്സാ സഹായ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. വിവരങ്ങൾക്ക്: 0091 9633743468.