ഷാർജ : എസ്.എൻ.ഡി.പി. യോഗം ഷാർജ യൂണിയൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. യൂണിയന് കീഴിലുള്ള വിവിധ ശാഖകളിൽനിന്ന്‌ നൂറോളംപേർ ക്യാമ്പിൽ പങ്കെടുത്തു. ഡോ. രഞ്ജിത്കുമാർ നേതൃത്വംനൽകി. സുധീഷ് ചിതംബരൻ ആശംസ പറഞ്ഞു. വിനയ്, മനീക, പെനിഷ് കോശി, ഷാനിൽ, യോഗം ഷാർജാ യൂണിയൻ ഭാരവാഹികളായ സിജു, സുധീഷ് സുഗതൻ, സ്മിത അജയ്, രാജിനി സുജിത്, ശ്രീകാന്ത്, രാജാറാം തുടങ്ങിയവർ പങ്കെടുത്തു. സതീഷ് ചന്ദ്രൻ സ്വാഗതവും സജു സോമൻ നന്ദിയും പറഞ്ഞു.