പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

ദുബായ് : അൽ ലിസൈലിയിൽ വീടിന് തീപിടിച്ചു. ആളപായമില്ല. ഇവിടെ താമസിച്ചിരുന്ന 12 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സിവിൽ ഡിഫൻസിന് വിവരം ലഭിച്ചത്. അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടൽമൂലം ഒരു കുടുംബത്തിലെ 12 പേരെയും രക്ഷപ്പെടുത്താനായി. ഏഴ് മിനിറ്റിനുള്ളിലാണ് രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് കുതിച്ചെത്തിയത്.

മിനിറ്റുകൾക്കുള്ളിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. വീടിന് പുറത്ത് സജ്ജീകരിച്ചിരുന്ന ടെന്റും അതിന് ചുറ്റുമുണ്ടായിരുന്ന മറ്റ് സാധനങ്ങളും പൂർണമായി കത്തി നശിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് റിപ്പോർട്ട്.