ഷാർജ : യു.എ.ഇ.യിലെ വിദ്യാർഥികൾക്ക് ലോകോത്തര അമേരിക്കൻ, യൂറോപ്യൻ വിദ്യാഭ്യാസം നൽകുന്നതിനായി മികച്ച സൗകര്യങ്ങളോടെ ഷാർജയിൽ പുതിയ കാമ്പസ് ഒരുങ്ങി. ഷാർജ അൽ താവൂനിലെ ലണ്ടൻ അമേരിക്കൻ സിറ്റി കോളേജിന്റെ പുതിയ കാമ്പസ് ദുബായിലെ സാംബിയ കോൺസുലേറ്റ് ഫസ്റ്റ് സെക്രട്ടറി അഫുംബ മക്ലീൻസ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൻ എന്നിവർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രസിഡന്റും സി.ഇ.ഒ.യുമായ പ്രൊഫ. ഡോ. പോൾസൻ മാത്യു ചുങ്കപുര, ഡീൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രൊഫ. ഡോ. കോപ് മൊഹമ്മദ്, അജ്മാൻ ഇന്ത്യൻ സോഷ്യൽസെന്റർ പ്രസിഡന്റ് ജാസിം മുഹമ്മദ് എന്നിവർ സംബന്ധിച്ചു. വിവിധ രാജ്യങ്ങളിലെ കോൺസുലേറ്റ് ജനറൽമാർ, അന്താരാഷ്ട്ര വിദ്യാഭ്യാസമേഖലയിലെ അക്കാദമിക് നേതാക്കൾ എന്നിവരും പങ്കെടുത്തു.

ഓൺ-ഗ്രൗണ്ട്, ഓൺലൈൻ ക്ലാസുകൾക്കൊപ്പം ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ്, ഡോക്ടറൽ ഡിഗ്രി പ്രോഗ്രാമുകൾ അൽ താവൂൻ കാമ്പസിൽ ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങളോടെയാണ് പ്രവർത്തനം. 2021-22 അധ്യയന വർഷത്തിലെ സ്കോളർഷിപ്പ് പ്രയോജനപ്പെടുത്താൻ വിദ്യാർഥികളോടും രക്ഷിതാക്കളോടും അധികൃതർ അഭ്യർഥിമച്ചു.