കൊച്ചി : സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം (2020-21) 2,398 കോടി രൂപ അറ്റാദായം നേടി. മുൻ സാമ്പത്തിക വർഷത്തെ 2,315 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ അറ്റലാഭം 3.6 ശതമാനം വർധിച്ചിട്ടുണ്ട്. അറ്റ പലിശ വരുമാനം 11.5 ശതമാനം വർധിച്ച് 3,678 കോടി രൂപയായി.