ദുബായ് : മൊബൈൽ ഫോണുകളിലേക്ക് വരുന്ന പരസ്യ പ്രചാരണങ്ങളെ തടയാൻ യു.എ.ഇ.യുടെ നടപടി.
മൊബൈൽ ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെയെത്തുന്ന ഇത്തരം സന്ദേശങ്ങളെ വിലക്കുന്നതിന് ഇനി എളുപ്പത്തിൽ കഴിയും.
7726 എന്ന നമ്പറിലേക്ക് ബി.എ. എൽ.എൽ.എന്ന് എസ്.എം.എസ്. അയച്ചാൽ പരസ്യങ്ങൾ എത്തുന്നത് തടയാൻ കഴിയും. ടി.ആർ.എ.യാണ് പുതിയ സേവനം നടപ്പാക്കിയത്.