ദുബായ് : ഡി.എസ്.എഫിനോട് അനുബന്ധിച്ചുള്ള മെഗാ ജൂവലറി ഗോൾഡ് പ്രൊമോഷനിൽ വിജയിയായ റിയാസ് ജോയ് ആലുക്കാസ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടറായ ജോൺ പോൾ ആലൂക്കാസിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി.
ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ കാലയളവിൽ ജോയ് ആലൂക്കാസിൽ നിന്നും 500 ദിർഹത്തിനോ അതിൽ കൂടുതലോ നടത്തുന്ന പർച്ചേസുകൾക്കൊപ്പം ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെയാണ് സമ്മാനം നേടാൻ അവസരം. ഡയമണ്ട്, പേൾ പർച്ചേസുകൾ നടത്തിയാൽ വിജയസാധ്യത ഇരട്ടിയാണ്. ഒന്നിടവിട്ട ദിവസങ്ങളിലാണ് നറുക്കെടുപ്പ്.
മെഗാനറുക്കെടുപ്പിൽ വിജയികളാകുന്ന 12 പേർക്ക് കാൽകിലോ സ്വർണമാണ് സമ്മാനം ലഭിക്കുക. ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റിന്റെ സഹകരണത്തിൽ ദുബായ് ഗോൾഡ് ആൻഡ് ജൂവലറി സംഘടിപ്പിക്കുന്ന പ്രൊമോഷൻ കാലയളവിൽ അഞ്ച് മില്യൻ ദിർഹത്തിൽ കൂടുതൽ വിലമതിക്കുന്ന സ്വർണസമ്മാനമാണ് നേടാനവസരം.