ദുബായ് : ക്ലബ്ബ് എഫ്.എം. യു.എ.ഇ. നടത്തുന്ന കിയോക്സിയ മണി മണി മണി ഔട്ട് ഡോർ ഗെയിംഷോ കൂടുതൽ ജനപ്രിയമാകുന്നു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് രണ്ടുപേരാണ് 10,000 ദിർഹം വീതം സമ്മാനം നേടിയത്. ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മികച്ച സമ്മാനങ്ങൾ നൽകുന്ന ഗെയിം ഷോയാണ് കിയോക്‌സിയ മണി മണി മണി എന്ന പരിപാടി.
ക്ലബ്ബ് എഫ്.എം. ശ്രോതാക്കൾക്ക് ലൈവ് ഷോയിൽ പങ്കെടുത്ത് സമ്മാനം നേടാൻ അവസരമുണ്ട്. അതിനു പുറമേയാണ് ദുബായിലെ പ്രധാന കേന്ദ്രങ്ങളിലും ഇപ്പോൾ ഗെയിം ഷോ നടക്കുന്നത്.
ഷാർജ ഹസാന ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പരിപാടിയിൽ മലപ്പുറം സ്വദേശി ഡാനിഷ് മുഹമ്മദും ലുലു വില്ലേജിൽ നടന്ന ഗെയിം ഷോയിൽ ആലപ്പുഴ സ്വദേശി ഷിബിൻ മാത്യുവും ആണ് 10,000 ദിർഹം സമ്മാനം നേടിയത്.
കിയോക്സിയ സെയിൽസ് മാനേജർ ഫൈസൽ ചേക്കർ പരിപാടിയിൽ സന്നിഹിതനായിരുന്നു. വരും ദിവസങ്ങളിൽ ദുബായിയുടെ മറ്റ് കേന്ദ്രങ്ങളിലും ഗെയിം ഷോ ഉണ്ടാകും. 2878 എന്ന നമ്പറിലേക്ക് കിയോക്സിയ ഔട്ട് ഡോർ എന്ന് എസ്.എം.എസ്. ചെയ്ത് രജിസ്റ്റർ ചെയ്യാം.