ദുബായ് : കുവൈത്തിൽ 378 പുതിയ കോവിഡ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ ഇതോടെ 157777 ആയി. 464 പേർകൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗമുക്തി 151142 ആയി. പുതിയ മരണങ്ങളില്ല. ആകെ മരണം 947 ആണ്. നിലവിൽ 5688 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 54 പേരുടെ നില ഗുരുതരമാണ്. ഒമാനിൽ 526 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർകൂടി മരിച്ചു. 474 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ആകെ വൈറസ് ബാധിതർ 131790 ആയി. ഇവരിൽ 124067 പേരും സുഖംപ്രാപിച്ചു. ആകെ മരണം 1512 ആയി. 69 പേരാണ് ഇപ്പോൾ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഖത്തറിൽ 188 പേർക്കുകൂടി കോവിഡ്. 246 കോവിഡ് രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. 3173 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 246. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ച 147277 പേരിൽ 143858 പേരും സുഖംപ്രാപിച്ചു.