തിരുവനന്തപുരം : സർക്കാർ ഐ.ടി. പാർക്കുകളിൽ ആയിരം ചതുരശ്രയടി വരെ സ്ഥലത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും 2020 ജൂലായ് മുതൽ ഡിസംബർ വരെയുള്ള വാടക എഴുതിത്തള്ളാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാരണം പ്രതിസന്ധിയിലായ ഐ.ടി. കമ്പനികളെ സഹായിക്കാനാണ് തീരുമാനം.
25,000 ചതുരശ്രയടിവരെ സ്ഥലം ഉപയോഗിക്കുന്ന കമ്പനികൾക്ക് 2020 ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ 10,000 ചതുരശ്രയടിവരെയുള്ള സ്ഥലത്തിന്റെ വാടക ഒഴിവാക്കും. ബാക്കി സ്ഥലത്തിന്റെ വാടകയ്ക്ക് മൊറട്ടോറിയം ബാധകമായിരിക്കും. ഇതിനകം വാടക അടച്ചിട്ടുണ്ടെങ്കിൽ തുടർന്നുള്ള മാസങ്ങളിലേക്ക് അത് വരവുവെക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.