ഷാർജ : യു.എ.ഇ.യിലുള്ള കേരളത്തിലെ കോളേജ് അലംനി കൂട്ടായ്മയായ അക്കാഫ് തങ്ങളുടെ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി ആരോഗ്യ സംരക്ഷണ, ബോധവത്കരണം സംഘടിപ്പിക്കുന്നു. അക്കാഫ് വെൽനെസ് ഡേ എന്നപേരിൽ ഒരു വർഷംവരെ നീണ്ടുനിൽക്കുന്ന പരിപാടിയുടെ വെർച്വൽ ഉദ്ഘാടനം വെള്ളിയാഴ്ച അഞ്ചിന് നടക്കും.
ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ബോധവത്കരണം നടക്കുക.
അകാലത്തിൽ പൊലിഞ്ഞുപോയ അക്കാഫ് പ്രവർത്തകൻ അഹമ്മദ് അഷറഫിന്റെ പേരിലാണ് ഉദ്ഘാടന പരിപാടി. കേരള ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ഡോ. ആസാദ് മൂപ്പൻ, ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, അഷ്‌റഫ് താമരശ്ശേരി തുടങ്ങിയവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുമെന്ന് ചീഫ് കോ-ഓർഡിനേറ്റർ അനൂപ് അനിൽദേവൻ പറഞ്ഞു.