ദുബായ് : എമിറേറ്റിലെ പ്രാഥമിക ആരോഗ്യ സേവന കേന്ദ്രങ്ങളുടെ പ്രവർത്തനസമയത്തിൽ മാറ്റം. ഫെബ്രുവരി 21 ഞായറാഴ്ച മുതൽ രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ.) അറിയിച്ചു. അതേസമയം അൽ ബർഷ, നാദ് അൽ ഹമർ എന്നിവിടങ്ങളിലെ പ്രാഥമിക ആരോഗ്യ പരിപാലനകേന്ദ്രങ്ങൾ, കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അൽ മംസാർ കേന്ദ്രം എന്നിവിടങ്ങളിൽ എല്ലാ ദിവസവും 24 മണിക്കൂറും സേവനം നൽകും. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ മുൻനിർത്തിയാണ് ഭേദഗതി വരുത്തിയതെന്ന് പ്രൈമറി ഹെൽത്ത് കെയർ സെക്ടർ സി.ഇ.ഒ. ഡോ. മനൽ തര്യം പറഞ്ഞു.