ഷാർജ : യു.എ.ഇ വെഞ്ഞാറമ്മൂട് പ്രവാസി കൂട്ടായ്മയായ വെണ്മയുടെ നേതൃത്വത്തിൽ നിർധനകുടുംബത്തിന് നാട്ടിൽ വീട് നിർമിച്ചുനൽകി. കൂട്ടായ്മയിൽ അംഗമായിരുന്ന കോട്ടുകുന്നം സലാഹുദ്ദീന്റെ കുടുംബത്തിനാണ് സംഘടന തണലായത്. വെണ്മ ഓവർസീസ് പ്രസിഡന്റ് എ. ഷാഹുൽ ഹമീദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെണ്മ പ്രസിഡന്റ് ഡി. പ്രേംരാജ്, സലാഹുദ്ദീന്റെ ഭാര്യ സലീനയ്ക്ക് വീടിന്റെ താക്കോൽ കൈമാറി.