ഉമ്മുൽഖുവൈൻ : റംസാൻ മാസത്തിൽ പ്രാർഥനാവേളകളിൽ പ്രത്യേകിച്ചും തറാവീഹ് നമസ്കാര സമയത്ത് എൻജിൻ ഓഫാക്കാതെ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്ത് പള്ളികളിൽ പോകരുതെന്ന് ഉമ്മുൽഖുവൈൻ പോലീസ് മുന്നറിയിപ്പ് നൽകി. എൻജിൻ ഓഫാക്കാതെ പാർക്കുചെയ്ത വാഹനങ്ങൾ കേടുവരുത്താനും വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കാനും സാധ്യത കൂടുതലാണ്.

വാഹനം തന്നെ മോഷ്ടിച്ച സംഭവങ്ങളും പോലീസ് ഓർമിപ്പിക്കുന്നു.

വാഹനങ്ങളിൽ സൂക്ഷിച്ച മൊബൈൽ ഫോൺ, പഴ്‌സ്, ലാപ്ടോപ്പ് തുടങ്ങിയ സാധനങ്ങളെല്ലാം സുരക്ഷിതമാക്കി വെക്കണം. എന്നിട്ട് എൻജിൻ ഓഫാക്കി അനുവദിനീയ സ്ഥലങ്ങളിൽ പാർക്കുചെയ്തുവേണം പ്രാർഥനകളിൽ പങ്കെടുക്കേണ്ടതെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.