അബുദാബി : യു.എ.ഇ.യിൽ 1958 പേർക്ക് പുതുതായി കോവിഡ് റിപ്പോർട്ടുചെയ്തു. 1545 പേർ രോഗമുക്തരായി. 3 പേർ മരിച്ചു. ആകെ മരണം 1550 ആയി. ഇതുവരെ രോഗം ബാധിച്ച 4,95,224 പേരിൽ 4,78,063 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,779 ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതിനകം 9,601,463 ഡോസ് വാക്സിൻ യു.എ.ഇ.യിൽ നൽകിക്കഴിഞ്ഞു. മുഴുവൻ ജനങ്ങളും വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.