ഉമ്മുൽഖുവൈൻ : കോവിഡ് സുരക്ഷ ലംഘിച്ച 46 ഭക്ഷ്യകേന്ദ്രങ്ങൾക്ക് പിഴയും 60 കേന്ദ്രങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസും ലഭിച്ചു. 500 ഭക്ഷ്യകേന്ദ്രങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നേരിട്ട് പരിശോധന നടത്തിയതായി മുനിസിപ്പാലിറ്റി ഡയറക്ടർ മൈത ജാസിം ഷാഫി പറഞ്ഞു.

ഭക്ഷ്യസുരക്ഷാ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫുഡ് ഇൻസ്പെക്ടർമാരുടെ സംഘം വിവിധകേന്ദ്രങ്ങളിൽ കർശനപരിശോധനയാണ് നടത്തിവരുന്നത്.

വ്യവസ്ഥാലംഘനം പൊതുജനങ്ങൾക്ക് റിപ്പോർട്ടുചെയ്യാൻ പ്രത്യേക ഹോട്ട്‌ലൈൻ നമ്പറും സജ്ജമാക്കിയിരുന്നതായി ഡയറക്ടർ പറഞ്ഞു.