ഷാർജ : എമിറേറ്റിൽ പുതിയ അധ്യയനവർഷം തുടങ്ങിയ ആദ്യദിവസം 317 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി റഫീദ് കോൾ ആൻഡ് കൺട്രോൾ സെന്റർ അറിയിച്ചു. അപകടങ്ങളൊന്നും ഗുരുതരമല്ലായിരുന്നു. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ ഒമ്പത് വരെയുള്ള കണക്കുപ്രകാരം 3230 വാഹനാപകടങ്ങളാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് ആറുമണി വരെയുള്ള സമയത്താണ് ഭൂരിഭാഗം അപകടങ്ങളും റിപ്പോർട്ട് ചെയ്തത്. അതിവേഗം, ഓവർടേക്കിങ്, പാത മാറി വാഹനം ഓടിക്കൽ എിവയെല്ലാം അപകടങ്ങൾക്ക് കാരണമായി. എന്നാൽ അപകടങ്ങളിൽ 60 ശതമാനവും വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കാത്തതിനാൽ സംഭവിച്ചതാണെന്ന് റഫീദ് സെന്റർ അറിയിച്ചു.