ദുബായ് : സ്മാർട്ട് സേവന സംവിധാനങ്ങളുമായി ആർ.ടി.എ. ജൈറ്റക്സിൽ.

സ്വയം നിയന്ത്രിത വാഹനങ്ങൾ, നിർമിത ബുദ്ധിയിൽ ആളുകളുടെ എണ്ണവും സുരക്ഷയും ഉറപ്പാക്കാവുന്ന നൂതന സൈക്ലിങ് ട്രാക്കുകൾ, നവീന വാഹന പരിശോധനാ സംവിധാനങ്ങൾ എന്നിവയടക്കം നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമാകുന്ന ആശയങ്ങളും അവതരണങ്ങളും ആർ.ടി.എ. പവിലിയനിൽ കാണാം.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആശയപ്രകാരമുള്ള സ്മാർട്ട് ദുബായ് പദ്ധതിയുടെ ഭാഗമായുള്ള അവതരണങ്ങൾ ഇവിടെ കാണാനാകും.

നഗരത്തിലെ ഗതാഗത സംവിധാനങ്ങളിൽ 25 ശതമാനവും സ്വയം നിയന്ത്രിതമാക്കുക എന്ന 2030 പദ്ധതി ലക്ഷ്യമിട്ടുകൊണ്ടുള്ളതാണിതെന്ന് ആർ.ടി.എ. ചെയർമാൻ മതാർ മുഹമ്മദ് അൽ തയർ പറഞ്ഞു. ഗതാഗത ഫീസുകളും പിഴകളും എളുപ്പമടക്കാൻ സഹായിക്കുന്ന സ്മാർട്ട് സാങ്കേതികതയുടെ ഉപയോഗക്രമം ആർ.ടി.എ. പവിലിയനിലെത്തുന്നവർക്ക് കണ്ട് മനസ്സിലാക്കാനാകും.