അജ്‌മാൻ : ഷാർജ യുവകലാസാഹിതിയുടെ കുടുംബസംഗമം അജ്‌മാൻ സോഷ്യൽ സെന്ററിൽനടന്നു.

യു.എ.ഇ.യിലും ഷാർജ മേഖലാതലത്തിലും നടന്ന കലോത്സവങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ യുവകലാസാഹിതി അംഗങ്ങളുടെ കുട്ടികൾക്കുള്ള അനുമോദനവും സമ്മാനവിതരണവും നടന്നു.

ഡോ. ഹിതേഷ് കൃഷ്ണ, റിനി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകിയ ഗാനസന്ധ്യ ചടങ്ങിന് മാറ്റുകൂട്ടി.

സംവിധായകൻ എം.എ. നിഷാദ് ഉദ്ഘാടനം ചെയ്തു. ജിബി ബേബി അധ്യക്ഷത വഹിച്ചു. ഇ.ടി. പ്രകാശ്, ബിജു ശങ്കർ, വിനോദൻ എടാട്ട്, നമിത, സുബീർ, സ്മിത ജഗദീഷ്, സിബി ബൈജു എന്നിവർ സംസാരിച്ചു.