ദുബായ് : ഇൻകാസ് കാസർകോട് ജില്ലാകമ്മിറ്റി യോഗം ദുബായ് ഗർഹൂദിൽ നടന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ദുബായിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു.

ജമ്മുവിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരചരമം പ്രാപിച്ച ഇന്ത്യയുടെ അഞ്ച് ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു.

കലാകാരന്മാരായ നെടുമുടി വേണു, വി.എം.കുട്ടി എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. സജി ബേക്കൽ അധ്യക്ഷത വഹിച്ചു. നദീർ കാപ്പാട്, ബി.എ. നാസർ, അഹമ്മദ് അലി, എ.വി. ചന്ദ്രൻ, രതീഷ് കെ.പി.പി. എന്നിവർ സംസാരിച്ചു. ഹരീഷ് മേപ്പാട് സ്വാഗതവും ഹബീബ് ബായാർ നന്ദിയും പറഞ്ഞു.