റിയാദ് : സൗദി അറേബ്യയുടെ പുതിയ ഹജ്ജ് ഉംറ മന്ത്രിയായി ഡോ. തൗഫീഖ് ബിൻ ഫൗസാൻ ബിൻ മുഹമ്മദ് അൽ റബീഅയെ നിയമിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയതായി പ്രസ് ഏജൻസി റിപ്പോർട്ടുചെയ്തു. റബീഅ നേരത്തെ സൗദി ആരോഗ്യ മന്ത്രിയായിരുന്നു.

പുതിയ ആരോഗ്യ മന്ത്രിയായി ഫഹദ് ബിൻ അബ്ദുറഹ്‌മാൻ അൽ ജലാജിയെ നിയമിച്ചു. ഗതാഗത, ലോജിസ്റ്റിക്‌സ് ഉപ മന്ത്രിയായിരുന്ന അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ അബ്ദുൽ അസീസ് അൽ അരീഫിയെ ഉയർന്നറാങ്കിലുള്ള മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിൽ ഉപദേശകനാക്കി.

ലെഫ്റ്റനന്റ് ജനറൽ മുതലഖ് ബിൻ സലിം ബിൻ മുതലഖ് അൽ അസിമയെ ലെഫ്റ്റനന്റ് ജനറലായി ഉയർത്തി സംയുക്ത സേനയുടെ കമാൻഡർ ചുമതലയും നൽകി.