അബുദാബി : ഇസ്രയേലിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ടെൽ അവീവിലേക്ക് ഇത്തിഹാദ് എയർവേയ്‌സ് സർവീസ് നടത്തും.

2021 മാർച്ച് 28 മുതലായിരിക്കും ദിവസേന സർവീസ് തുടങ്ങുക. ഇത് യു.എ.ഇ.ക്കും ഇസ്രയേലിനുമിടയിലുള്ള ബിസിനസ് മെച്ചപ്പെടുത്താൻ സഹായിക്കും.

അബുദാബി ടൂറിസം പ്രോത്സാഹിപ്പിക്കുക മാത്രമല്ല സ്വദേശികൾക്കും വിദേശികൾക്കും ഇസ്രായേലിന്റെ ചരിത്ര സൈറ്റുകൾ, ബീച്ച്, റെസ്റ്റോറന്റ് എന്നിവ ആസ്വദിക്കാനുള്ള അവസരം നൽകും. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സാധാരണ നിലയിലാക്കിയതിനെ തുടർന്നാണ് വിമാനസർവീസും ആരംഭിക്കുന്നത്.