ഷാർജ : ഇൻകാസ് ഷാർജ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചാച്ചാ നെഹ്രുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും വേഷം അനുകരിച്ച് കുട്ടികൾ ആഘോഷ പരിപാടികളുടെ ഭംഗികൂട്ടി.

കെ.പി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ സമ്മാനം നൽകി. ഷാജി ജോൺ, ടി.എ. രവീന്ദ്രൻ, പുന്നക്കൻ മുഹമ്മദലി, മാത്യു ജോൺ, ബിജു എബ്രഹാം, എബ്രഹാം ചാക്കോ, ചന്ദ്രപ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു.