ഷാർജ : പത്തനംതിട്ട ജില്ലയിലെ മൈലപ്ര എച്ച്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഷാർജ ഇൻകാസ് പ്രവർത്തകർ സ്മാർട്ട് ഫോണുകൾ നൽകി.

സ്‌കൂളിൽ നടന്ന ചടങ്ങിൽ ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ്, വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ എന്നിവർ സ്കൂൾ പ്രിൻസിപ്പൽ ചെറിയാൻ ഈപ്പന് ഫോണുകൾ കൈമാറി. ജോർജ് യോഹന്നാൻ, ഫാ.സിനു, ഷാർജ ഇൻകാസ് വർക്കിങ് പ്രസിഡന്റ് ബിജു എബ്രഹാം, ഇൻകാസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ഖൈസ് പേരേത്ത്, മാത്യു തോമസ്, ബിന്ദു ബിനു, ഷാജി, തുടങ്ങിയവർ പങ്കെടുത്തു. ജോബിൻ വി. തോമസ് നന്ദി പറഞ്ഞു.