ഷാർജ : ശ്രീനാരായണ സാംസ്കാരികവേദിയുടെ കീഴിലുള്ള കുട്ടികളുടെ വിഭാഗമായ ഗുരു ബാലവേദി വെർച്വൽ ബാലകലോത്സവം സംഘടിപ്പിച്ചു. സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനംചെയ്തു.

കലാമത്സരങ്ങൾ സംഘടിപ്പിച്ചു. സമാപനസമ്മേളനം സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്തു. കലാദർദാസ് അധ്യക്ഷത വഹിച്ചു.

ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ, ടി.ടി. യേശുദാസ്, വിശാൽബോസ്, ബാബു കുട്ടപ്പൻ, മിനിബാബു, ബിന്ദു സുനിൽ എന്നിവർ ആശംസനേർന്നു. സുന്ദരീദാസ് അവതാരകയായി. സ്വാമി പ്രകാശാനന്ദയ്ക്ക് ചടങ്ങിൽ അനുശോചനം അർപ്പിച്ചു.

ടി.ആർ. ജയപ്രകാശ്, ഗംഗ ജയപ്രകാശ്, മനോജ് കളരിക്കൽ, ജയപ്രകാശ് എന്നിവരായിരുന്നു മത്സരങ്ങളുടെ വിധി കർത്താക്കൾ.