ഷാർജ : യു.എ.ഇ. യിലെ നിശ്ചയദാർഢ്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന 'പ്രതീക്ഷ' യുടെ ഓൺലൈൻ വേനൽക്യാമ്പ് പുരോഗമിക്കുന്നു. കുട്ടികൾക്ക് ആരോഗ്യവും മാനസികവുമായ വിഷയങ്ങളെ സംബന്ധിച്ചുള്ള ക്ലാസുകളും പ്രമുഖരുടെ പ്രഭാഷണങ്ങൾ ഉൾപ്പെടുത്തിയാണ് ക്യാമ്പ്. യു.എ.ഇ., ഖത്തർ, ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലെ കുട്ടികൾ പങ്കെടുക്കുന്നുണ്ട്. കൂടാതെ ദിവസവും അറുപതിലേറെ കുട്ടികൾ ഭാഗമാവുന്നുണ്ട്.

ജൂലായ് പത്തിന് തുടങ്ങിയ ക്യാമ്പ് ഡോ.എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. യു.എ.ഇ. യിലേയും കേരളത്തിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികളാണ് ക്ലാസെടുക്കുന്നത്. കേരളത്തിലെ കാർഷിക സർവകലാശാല, കോഴിക്കോട് സർവകലാശാല, പി.എസ്. വാരിയർ ആയുർവേദ കോളേജ് എന്നിവിടങ്ങളിലെ പ്രമുഖർ വിവിധ ദിവസങ്ങളിലെ ക്യാമ്പുകളിൽ നിശ്ചയദാർഢ്യമുള്ള കുട്ടികളുമായി സംവദിക്കുന്നു. ഓഗസ്റ്റ് 15 - ന് വേനൽക്യാമ്പ് സമാപിക്കും.