ബായ് : ഇന്ത്യയിൽനിന്ന്‌ യു.എ.ഇ.യിലേക്കുള്ള യാത്രാവിലക്ക് എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ ഇതുവരെ ധാരണയായിട്ടില്ല. ജൂലായ് 21-ന് വിലക്ക് നീങ്ങുമെന്ന സൂചനയുണ്ടായിരുന്നു. പക്ഷേ ഇത്തിഹാദിൽ ബുക്ക് ചെയ്യുമ്പോൾ പലർക്കും ഈ മാസം 31 വരെ ഇന്ത്യയിൽനിന്ന് യു.എ.ഇ. യിലേക്ക് സർവീസില്ലെന്ന അറിയിപ്പ് ലഭിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഇരുരാജ്യങ്ങളിലെയും സ്ഥിതിഗതികൾ സർക്കാർ വിലയിരുത്തി വരുകയാണെന്നും ഇത് പൂർത്തിയായശേഷം സർവീസുകൾ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും എമിറേറ്റ്‌സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആദിൽ അൽ റിദ വ്യക്തമാക്കി.