ദുബായ് : പന്തളം എൻ.എസ്.എസ്. പോളിടെക്‌നിക് കോളേജിന്റെ യു.എ.ഇ. കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ അലംനി പാം ഇന്റർനാഷണലിന്റെ പാം വിദ്യാനിധി 2021 പദ്ധതി' ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. പാം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. പാം രക്ഷാധികാരി സി.എസ്. മോഹൻ സന്ദേശം നൽകി.

പത്തനാപുരം ഗാന്ധിഭവനിലെ 28 വിദ്യാർഥിനികളുടെ പഠനത്തിനായി 2,22,000 രൂപയുടെ ചെക്ക് ഗാന്ധിഭവൻ മാനേജിങ് ട്രസ്റ്റി പുനലൂർ സോമരാജന് കൈമാറി. ഗാന്ധിഭവനിലെ 18 പെൺകുട്ടികൾക്ക് പഠനത്തിനായി സ്മാർട്ട് മൊബൈൽ ഫോണുകൾ സമ്മാനിച്ചു. ഡോ.പുനലൂർ സോമരാജൻ, ക്രിസ്റ്റഫർ വർഗീസ്, ജിഷ്ണു ഗോപാൽ ബി, അഭിലാഷ് പിള്ള, വേണുഗോപാൽ, തുളസീധരൻ പിള്ള, രാജേഷ് പിള്ള, സന്തോഷ് ടി. ജോയ്, ബിനോയ് കെ. ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.