ഫുജൈറ : അതിജീവനത്തിലൂടെ ഉയരങ്ങൾ കീഴടക്കിയ 21 മലയാളി പ്രമുഖരുടെ ജീവിതാനുഭവങ്ങളുടെ പുസ്തകപ്രകാശനം ശ്രദ്ധേയമായി.

ഫുജൈറയിൽ നടന്ന ചടങ്ങിൽ ‘21 മോസ്റ്റ് പവർഫുൾ മലയാളീസ് ഇൻ ഈസ്റ്റ് കോസ്റ്റ് റീജിയൻ’ പുസ്തകം ഹൈബി ഈഡൻ എം.പി., പുത്തൂർ റഹ്മാന് നൽകി പ്രകാശനം നിർവഹിച്ചു. ഷംസുദ്ദീൻ ബിൻ മൊഹ്‌യുദ്ദീൻ സന്നിഹിതനായിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, പുത്തൂർ അബ്ദുറഹ്മാൻ, സാലിം ബിൻ യൂസഫ് മൂപ്പൻ, നജ്മുദ്ദീൻ മുഹമ്മദ് യൂസഫ് തുടങ്ങിയവരുടെ ജീവിതകഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

ചടങ്ങിൽ ഈ വർഷത്തെ ഐക്കൺ ഓഫ് ദ ഫുജൈറ ലീഡർഷിപ്പ് അവാർഡ് പുത്തൂർ റഹ്മാന് ഹൈബി ഈഡൻ എം.പി. സമ്മാനിച്ചു.