ദുബായ് : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷത്തിനോടനുബന്ധിച്ച് കോൺസുലേറ്റിൽ ഇന്ത്യൻ കലാകാരൻമാരുടെ ചിത്രപ്രദർശനം ജൂലായ് 19- ന് തുടങ്ങും. പരിപാടി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി ഉദ്ഘാടനം ചെയ്തു. ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ഡയറക്ടർ ഖലീൽ അബ്ദുൽ വാഹിദ് സന്നിഹിതനായിരുന്നു. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം. കോൺസുലേറ്റിന് പ്രദർശനത്തിലേക്കായി 650 എൻട്രികളാണ് ലഭിച്ചത്. ഇതിൽ ഒമ്പത് കലാകാരൻമാരെയാണ് ഹ്രസ്വപട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രദർശനം ജൂലായ് 19- മുതൽ സെപ്റ്റംബർ എട്ട് വരെ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറന്നിരിക്കും.