അജ്മാൻ : തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി ഡോ. ജമാലുദ്ദീൻ അബൂബക്കറിന് യു.എ.ഇ.യുടെ 10 വർഷത്തെ ഗോൾഡൻ വിസ ലഭിച്ചു. 25 വർഷമായി പ്രവാസിയാണ്. 15 വർഷം അബുദാബി ആരോഗ്യ മന്ത്രാലയത്തിലായിരുന്നു സേവനമനുഷ്ഠിച്ചത്. ഇപ്പോൾ അജ്മാനിലാണ്. ഭാര്യ ആശ. മകൻ മുഹ്‌സിൻ ജമാലുദ്ദീൻ യു.കെ.യിലാണ്.