കുവൈത്ത് സിറ്റി : കുവൈത്തിൽ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ താമസരേഖ പുതുക്കുന്നതിന് കർശന നിയന്ത്രണങ്ങൾ പുറത്തിറക്കി.

ബിരുദമില്ലാത്ത വിദേശികൾ 2,000 ദിനാർ പ്രതിവർഷം ഫീസായി നൽകേണ്ടി വരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട്‌ ചെയ്തു. അതോടൊപ്പം ചില പ്രത്യേകവിഭാഗം തൊഴിലിനായി റിക്രൂട്ട് ചെയ്ത് കൊണ്ടു വന്ന തൊഴിലാളികൾക്ക് താത്കാലികമായി അനുവദിച്ചിരുന്ന വിസ മാറ്റം റദ്ദാക്കിയതായും മാൻപവർ അതോറിറ്റി അറിയിച്ചു.

2021 ആദ്യപകുതിയിൽ 61,975 വിദേശികളുടെ തൊഴിൽ അനുമതി റദ്ദാക്കിയതായും 9,40,975 വിദേശികളുടെ തൊഴിൽ അനുമതിപത്രം പുതുക്കി നൽകിയതായും അതോറിറ്റി അറിയിച്ചു.

രാജ്യത്തിനു പുറത്തുള്ള 38,873 വിദേശികളുടെ തൊഴിൽഅനുമതി റദ്ദാക്കി. 20,011 പേരുടെ തൊഴിലനുമതി മരണാനന്തരം റദ്ദാക്കിയിട്ടുണ്ട്.