കുവൈത്ത് സിറ്റി : കുവൈത്തിൽ 16 പേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. 1,385 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് മരണം 2174 ആയി. ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,82,084 ആണ്.

1647 പേർകൂടി രോഗമുക്തരായി. ഇതിനകം 3,62,393 പേർ രോഗ മുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 15,330 പേരിൽ നടത്തിയ പരിശോധനയിലാണ് 1385 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് മൊത്തം 31,96,351 പേരിൽ രോഗപരിശോധന നടത്തി.