ദുബായ് : എമിറേറ്റ്‌സ് സ്കൂൾ എസ്റ്റാബ്ലിഷ്‌മെന്റുമായി (ഇ.എസ്.ഇ.) ചേർന്ന് ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ (എച്ച്.എച്ച്.സി.) വേനൽക്കാല ക്യാമൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇത്തവണ പരിമിതമായ അംഗങ്ങൾക്കുമാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളതെന്ന് എച്ച്.എച്ച്.സി. ക്യാമ്പ് ഡയറക്ടർ ഹിന്ദ് ബിൻ ദിമൈതാൻ അൽ ക്യുംസി പറഞ്ഞു.

കുട്ടികൾക്ക് പൈതൃകവും സംസ്‌കൃതിയും പകർന്നുനൽകാൻ ക്യാമ്പ് പ്രയോജനപ്പെടും. അതിരാവിലെയാരംഭിക്കുന്ന ക്ലാസുകളിൽ ഒട്ടകസവാരി, ഷൂട്ടിങ്. നീന്തൽ എന്നിവയിൽ പരിശീലനവും ലഭ്യമാക്കുന്നുണ്ട്. ആഴ്ചയിലൊരുതവണ ക്യാമൽ ക്യാമ്പും പ്രത്യേകമായുണ്ട്.