മസ്‌കറ്റ് : ഒമാനിൽ വെള്ളിയാഴ്ചമുതൽ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വൈകീട്ട് അഞ്ചുമുതൽ പിറ്റേന്ന് പുലർച്ചെ നാലുമണിവരെയാണ് നിയന്ത്രണം.

ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ജൂലായ് 16 മുതൽ 31 വരെ കർശനനിയന്ത്രണം ഏർപ്പെടുത്തിയത്. ഈ സമയം വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യപ്രവർത്തനങ്ങൾ എന്നിവയ്ക്ക് വിലക്കുണ്ട്. നിയന്ത്രണങ്ങൾ നിരീക്ഷിക്കാൻ രാജ്യത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഓപ്പറേഷൻസ് സെന്റർ പ്രവർത്തനമാരംഭിച്ചു.