അജ്മാൻ : ടൂറിസം വകുപ്പ് (എ.ടി.ഡി.ഡി.) ആതിഥേയത്വം വഹിക്കുന്ന അജ്മാൻ പർവതയോട്ട മത്സരത്തിൽ മുന്നൂറിലേറെ പേർ പങ്കെടുത്തു. മസ്‌ഫുത്ത് ട്രയൽ റണ്ണിൽ പങ്കെടുത്തവരെല്ലാം വിവിധ പ്രായക്കാരായിരുന്നു. 4.5 കിലോമീറ്ററായിരുന്നു ട്രയൽ റൺ.
അൽ ഖുദ്ര സ്പോർട്‌സ് മാനേജ്‌മെന്റ്, മുനിസിപ്പാലിറ്റി, ആസൂത്രണവകുപ്പ്, അജ്മാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, അമീന ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
പ്രാദേശിക അന്തർദേശീയ തലങ്ങളിൽ പ്രമുഖ കായിക വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അജ്മാന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പ് ആരംഭിച്ച കമ്യൂണിറ്റി റേസുകളുടെ ഭാഗമാണിത്.