അബുദാബി : എമിറേറ്റിലെ സ്കൂളുകളിൽ വിദൂരപഠനം മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. സ്കൂളുകളിലും കോളേജുകളിലും ഇ-ലേണിങ് ജനുവരി 17-ന് ഇതേരീതിയിൽതന്നെ തുടരുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
ശൈത്യകാല അവധിക്കുശേഷം രണ്ടാഴ്ചത്തെ ഇ-ലേണിങ് കഴിഞ്ഞ് ഞായറാഴ്ച കുട്ടികൾ സ്കൂളുകളിൽ നേരിട്ട് എത്തേണ്ടതായിരുന്നു. എന്നാൽ രാജ്യത്ത് കോവിഡ് പ്രതിദിനകണക്കുകളിലെ വർധനവിനെത്തുടർന്നുള്ള മുൻകരുതലിന്റെ ഭാഗമായാണ് പുതിയ തീരുമാനം. എല്ലാ രക്ഷിതാക്കളും അധ്യാപകരും അനധ്യാപകരും കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.