ദുബായ് : കോവിഡ് പടർന്നുപിടിച്ച ദുബായ് നെയ്ഫ് മാർക്കറ്റിൽ അധികൃതർ കനത്തസുരക്ഷാസംവിധാനങ്ങളൊരുക്കി. മാർക്കറ്റിലെ നൂറോളം ഷോപ്പുകളിൽ ദുബായ് സാമ്പത്തികവകുപ്പിലെ കൊമേഴ്‌സ്യൽ കംപ്ലയിൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്‌ഷൻ (സി.സി.സി.പി) സെൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. കടയുടമകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതായി കണ്ടെത്തി. മഹാമാരി തുടങ്ങിയതുമുതൽ വ്യാപാരിയുടെ ലൈസൻസ് പരിശോധിക്കുക ഉൾപ്പെടെയുള്ള കർശന പരിശോധനകളാണ് അധികൃതർ നടപ്പാക്കിവന്നിരുന്നത്.
സുരക്ഷിതമായി ബിസിനസ് നടത്താൻ പ്രോത്സാഹിപ്പിക്കുക, അവബോധം വളർത്തുക എന്നിവയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് സി.സി.സി.പി. അസിസ്റ്റന്റ് ഇൻസ്പെക്ടർ അബ്ദുല്ല ഹുസൈൻ അൽ സഅബി പറഞ്ഞു.