ദുബായ് : സെൽഫ് ഐസൊലേഷനിൽ പോകുന്നവരെ നിരീക്ഷിക്കുന്നതിനായി നടപ്പാക്കിയ സ്മാർട്ട് വാച്ചുകൾ നശിപ്പിച്ചാൽ 10,000 ദിർഹം പിഴ നൽകുമെന്ന മുന്നറിയിപ്പ് ആവർത്തിച്ച് പബ്ലിക് പ്രോസിക്യൂഷൻ. സ്മാർട്ട് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാതിരിക്കുകയോ അല്ലെങ്കിൽ നെറ്റ് വർക്ക് നശിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്താലും പിഴ ലഭിക്കും. സ്മാർട്ട് വാച്ച് നഷ്ടപ്പെടുത്തിയാൽ 1000 ദിർഹവും പിഴ ചുമത്തും. കോവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അബുദാബി സർക്കാർ ഇലക്‌ട്രോണിക് റിസ്റ്റ് ബാൻഡുകൾ നടപ്പാക്കിയത്.
അൽ ഹൊസൻ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ സ്മാർട്ട് വാച്ച് ഒരു ട്രേയ്‌സിങ് മോണിറ്ററിങ് ഉപകരണമായാണ് പ്രവർത്തിക്കുക. ഐസൊലേഷനിൽ കഴിയുന്നവർ വീടുകളിൽതന്നെയുണ്ടെന്ന് ഇത് ഉറപ്പാക്കും.