ദുബായ് : ഏറ്റവും ദൈർഘ്യമേറിയ മരുഭൂമി മാരത്തണായ അൽ മർമൂം അൾട്രാ മാരത്തണിനുള്ള പരിശീലനം തുടങ്ങി. 50 കിലോമീറ്ററിൽ നടക്കുന്ന മാരത്തൺ മാർച്ച് അഞ്ചിന് അൽ മർമൂം ഡെസേർട്ട് കൺസർവേഷൻ റിസർവിലാണ് നടക്കുക. ദുബായ് മുനിസിപ്പാലിറ്റിയും ഫിറ്റ് ഗ്രൂപ്പും ചേർന്ന് ദുബായ് സ്പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
10 കിലോമീറ്റർ, അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് ഹ്രസ്വ മത്സരങ്ങളും നടക്കും. ആകർഷകമായ സമ്മാനങ്ങളുമുണ്ടാകും. അൽ മർമൂം സുരക്ഷിത മരുഭൂമിയിലാണ് പരിശീലനം നടക്കുന്നത്. വിവരങ്ങൾക്ക്: https://www.ultramarathon.ae