ദുബായ് : പ്രശസ്ത കാർഗോ കമ്പനിയായ ജെനെയ് ലോജിസ്റ്റിക്സിന്റെ പുതിയ ബ്രാഞ്ചിന് ദുബായിൽ തുടക്കമായി. ദേരാ നാസർ സ്ക്വയറിൽ ഗർഗാഷ് സെന്റിന് സമീപം ലൂത്ത ബിൽഡിങ്ങിലാണ് പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത്.
ആഭ്യന്തര അന്താരാഷ്ട്ര കാർഗോ സർവീസ് രംഗത്ത് കുറഞ്ഞ കാലംകൊണ്ട് തന്നെ ഇടം കണ്ടെത്തിയ സ്ഥാപനമാണ് ജെനെയ് ലോജിസ്റ്റിക്സ്. ഇതിനകം മികച്ച പ്രവർത്തനത്തിലൂടെ ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വിശ്വാസമാർജിക്കാൻ കഴിഞ്ഞിട്ടുണ്ട്. കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാഞ്ചിന് ദേരയിൽ തുടക്കമിട്ടത്. ഇതോടെ ജെനെയ് ലോജിസ്റ്റിക്സിന്റെ യു.എ.ഇ.യിലെ ബ്രാഞ്ചുകളുടെ എണ്ണം ഏഴായി ഉയർന്നു.
പത്തുവർഷം പൂർത്തീകരിച്ച ജെനെയ് ലോജിസ്റ്റിക്സ് ആഫ്രിക്കൻരാജ്യങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് ജനറൽ മാനേജർ തലീഷ് താജുദ്ദീൻ, അഡ്മിനിസ്‌ട്രേഷൻ മാനേജർ ജാഹിസ് മീത്തൽ എന്നിവർ അറിയിച്ചു.