ദുബായ് : ചൊവ്വാഴ്ച വൈകീട്ട് ദുബായ്-അൽഐൻ റോഡിൽ കാറിന് തീപ്പിടിച്ചു. സിലിക്കൺ ഒയാസിസിന് സമീപം വെച്ചാണ് തീപ്പിടിച്ചത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ദുബായ് പോലീസ് അറിയിച്ചു. അതേസമയം റോഡിൽ വലിയ ഗതാഗതക്കുരുക്കുണ്ടായി. കാർ പൂർണമായും കത്തിനശിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.