ഷാർജ : കളിക്കുന്നതിനിടെ അബദ്ധത്തിൽ ഗേറ്റിനിടയിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരൻ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ഷാർജ വസിത് പ്രദേശത്തെ വില്ലയിലാണ് സംഭവം. വീട്ടിലെ മെറ്റൽഗേറ്റിനിടയിലാണ് കുഞ്ഞ് കുടുങ്ങിയത്. ഉടൻത്തന്നെ അൽഖാസിമി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ഷാർജ പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. കുട്ടികളെ ശ്രദ്ധിക്കണമെന്നും ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നും പോലീസ് രക്ഷിതാക്കളോട് അഭ്യർഥിച്ചു.